മാവേലിക്കര: ആത്മബോധോദയസംഘ സ്ഥാപകനായ ശുഭാനന്ദ ഗുരുവിന്റെ 70ാമത് മഹാസമാധി ദിനാചരണം കേന്ദ്രസ്ഥാപനമായ മാവേലിക്കര ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ പ്രത്യേക വ്രതാനുഷ്ഠാനത്തോടും സ്തുതിയോടും കൂടി ഇന്ന് ആചരിക്കും. രാവിലെ ഗുരുപൂജ, പ്രാർത്ഥന, ഗുരുദക്ഷിണ, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നീ ചടങ്ങുകൾ നടക്കും. തുടർന്ന് നാമസങ്കീർത്തശന സ്തുതി . വൈകിട്ട് മൗനപ്രദക്ഷിണവും തുടർന്ന് ആശ്രമാധിപതി ദേവാനന്ദ ഗുരുവിന്റെ അനുഗ്രഹപ്രഭാഷണവും പ്രാർത്ഥനയും. നാളെ രാവിലെ സ്തുതിയുടെ സമർപ്പണപ്രാർത്ഥന.