ഹരിപ്പാട്: ആശുപത്രിയിൽ ചികിത്സക്കെത്തിയ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം പടിഞ്ഞാറെ പറമ്പിൽ പ്രസാദിന്റെ ഭാര്യ ശാലിനി (40) ആണ് ഇന്നലെ ഉച്ചയോടെ കുഴഞ്ഞു വീണു മരിച്ചത്. നങ്ങ്യാർകുളങ്ങര യിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കായി എത്തിയപ്പോൾ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഇവിടുത്തെ ഡോക്ടർ നിർദേശിച്ചു. അവിടെ എത്തിച്ചണ്ടോഴേക്കും മരണം സംഭവിച്ചു. മൃതദേഹം കോവിഡ് ടെസ്റ്റിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.