a

മാവേലിക്കര: പ്രായിക്കര പാലത്തിൽ നിന്ന് അച്ചൻ കോവിലാറ്റിലേക്ക് ചാടിയ തഴക്കര തുണ്ടിൽ തെക്കെതിൽ അനിൽകുമാറിനായി (26) തിരച്ചിൽ തുടരുന്നു. ഞായറാഴ്ച രാത്രി 9 മണിയോടെ ബൈക്കിൽ എത്തിയ യുവാവ് പാലത്തിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌​സാക്ഷികൾ പറഞ്ഞു.

മാവേലിക്കര ഫയർ സ്റ്റേഷൻ ഓഫീസർ എസ്.താഹയുടെ നേതൃത്വത്തിൽ അലപ്പുഴ, തിരുവല്ല എന്നിവിടങ്ങിളിൽ നിന്നുള്ള 20 അംഗ സ്​കൂബ ടീം ഇന്നലെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ആറ്റിൽ തിരച്ചിൽ നടത്തി. രണ്ട് ബോട്ടുകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തി. ആറിന്റെ അടിത്തട്ടിലെ മാലിന്യങ്ങൾ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നതായി ഫയർഫോഴ്‌​സ് പറഞ്ഞു.
എറണാകുളത്ത് ഇലക്ട്രിക്കൽ കമ്പിനിയിലെ ജീവനക്കാരനായിരുന്നു അനിൽ കുമാർ. ഞായറാഴ്ച വൈകിട്ട് 6.30 വരെ വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ്​കുമാർ, സി.ഐ ബി.വിനോദ് കുമാർ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. ഇന്ന് രാവിലെയും തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.