മാവേലിക്കര: സ്വർണകള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മാവേലിക്കര മുനിസിപ്പാലിറ്റി നോർത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റൽ കാമ്പയിൻ നടത്തി. തട്ടാരമ്പലം പോസ്റ്റ് ഓഫീസിന് മുന്നിൽ പോസ്റ്റ് കാർഡുകൾ അയച്ചു കൊണ്ട് ബി.ജെ.പി സംസ്ഥാന സമിതി അംഗം വെട്ടിയാർ മണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മുൻസിപ്പാലിറ്റി വടക്ക് ഏരിയ കമ്മി​റ്റി ജനറൽ സെക്രട്ടറി ദേവരാജൻ അദ്ധ്യക്ഷനായി. യോഗത്തിൽ ബി.ജെ.പി മണ്ഡലം ട്രഷറർ കെ.എം ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം വിജയകുമാർ പരമേശ്വരത്ത്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എസ്.ആർ അശോക് കുമാർ, ഏരിയാ കമ്മറ്റി വൈസ് പ്രസിഡന്റ് മേഘനാഥ്.എച്ച് തമ്പി എന്നിവർ സംസാരിച്ചു.