അരുർ:എസ്.സി ആൻഡ് എസ്.ടി. കോ-ഓപ്പറേറ്റിവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ ജന്മദിനാഘോഷം ആഗസ്റ്റ് 20 ന് എരമല്ലൂരിൽ നടത്തും. രാവിലെ 10ന് സെമിനാർ അഡ്വ ഷാനിമോൾ ഉസ്മാൻ എം എൽ എ യും ഉച്ചയ്ക്ക് 2 ന്,അനുസ്മരണ സമ്മേളനം മന്ത്രി പി. തിലോത്തമനും ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ നടത്തിപ്പിനായി സി.കെ.രാജേന്ദ്രൻ (ചെയർമാൻ), ദിവാകരൻ കല്ലുങ്കൽ (ജനറൽ കൺവീനർ ), കെ.എം. കുഞ്ഞുമോൻ (ട്രഷറർ) എന്നിവരടങ്ങുന്ന 51 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയെയും 151 അംഗ ജനറൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.