മാന്നാർ: ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ എഴുപതാം സമാധിദിനാചരണം കുട്ടംപേരൂർ ആദർശാശ്രമത്തിൽ ഇന്ന് നടക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 20 പേരിൽ കൂടാതെ ആരാധന നടക്കും. ചടങ്ങുകൾക്ക് മണിക്കുട്ടൻ പൂജാരി മുഖ്യകാർമികത്വം വഹിക്കും. ആശ്രമ പ്രദേശവാസികൾ അല്ലാതെ. പുറത്തുനിന്ന് ഭക്തജനങ്ങളെ ഈ സാഹചര്യത്തിൽ പങ്കെടുപ്പിക്കില്ലെന്ന്. ഭരണസമിതി അറിയിച്ചു.