മാന്നാർ : യൂത്ത് കോൺഗ്രസ് ഒന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ജോഷ്വ അത്തിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, അജിത് പഴവൂർ, ടിഎസ് ഷെഫീഖ്, ഹരി കുട്ടമ്പേരൂർ, ഷാജി കോവുംപുറം, അനിൽ മാന്തറ, ഷംഷാദ് ചക്കുളത്ത്, അൻസിൽ അസീസ്, ഷിനാസ് നസീർ, ടി.എസ് ഫിലിപ്പ്, ജോർജി തുടങ്ങിയവർ പങ്കെടുത്തു.