മാന്നാർ : ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയായ യുവാവ് കോവിഡ് രോഗം ബാധിച്ചു മഹാരാഷ്ട്രയിലെ നാസിക്കിൽ മരിച്ചു. കീഴ്‌വന്മഴി പുല്ലേകാട്ടിൽ വിജയന്റെയും ചെല്ലമ്മയുടെയും മകൻ ജയകുമാർ (33) ആണ് മരിച്ചത്. നാസിക്കിലെ സത്പൂർ ശ്രമിക് നഗർ ശ്രീകൃഷ്ണ അപ്പാർട്ട്‌മെന്റിൽ വർഷങ്ങളായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു. സ്വകാര്യ കമ്പിനിയിലെ കമ്പ്യൂട്ടർ സെക്ഷനിൽ ജീവനക്കാരനായിരുന്ന ജയകുമാറിന് രോഗം ബാധിച്ചതിന് ശേഷം അച്ഛനും അമ്മയ്ക്കും, സഹോദരി ജയശ്രീക്കും രോഗം പിടിപെട്ടിരുന്നു. ജൂലായ് 15 മുതൽ ശതാബ്ദി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയോടെയാണ് മരിച്ചത്. സംസ്‌കാരച്ചടങ്ങുകൾ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ നടത്തി.