ആലപ്പുഴ : ജനപ്രതിനിധികളുമായി കൂടിയാലോചന നടത്താതെ എക്‌സ്പ്രസ്സ് ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിറുത്തലാക്കാനുള്ള തീരുമാനം അപലപനീയമാണെന്ന് അഡ്വ. എ.എം.ആരിഫ് എം.പി പറഞ്ഞു. തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല എന്നീ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് നിലവിലുള്ള സ്റ്റോപ്പുകൾ നിർത്തലാക്കുന്നത് യാത്രക്കരോടു വെല്ലുവിളിയാണെന്നും ആരിഫ് ചൂണ്ടിക്കാട്ടി.