ചേർത്തല : തണ്ണീർമുക്കം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കൊവിഡ് പ്രതിരോധ പദ്ധതിയായ 'തലോടൽ തണ്ണീർമുക്കം,സാന്ത്വനം 'പെയിൻ ആന്റ് പാലിയേറ്റിവ്' നായി കൺട്രോൾ റൂം തുറന്നു.അഗതികൾ കുട്ടികൾ,ഗർഭിണികൾ ഇവർക്കായ് പ്രത്യേക പദ്ധതികളും അസുഖ ബാധിതർക്കായി പഞ്ചായത്തിന്റെ 'കരുതൽ സ്പർശം' സഹായപദ്ധതിയും കൊവിഡ് ബാധിതർക്കായി 'തലോടൽ തണ്ണീർമുക്കവും പ്രവർത്തിക്കും.നാല് സ്‌കീമുകളിലൂടെയുളള സാമൂഹ്യ പ്രവർത്തനങ്ങളാണ് ഈ കൺട്രോൾ റൂം വഴി ഏകോപിപ്പിക്കുന്നത്. കൊവിഡ് പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ വിടുകളിലും സ്ഥാപനങ്ങളിലും ജനങ്ങൾ ആവശ്യപെടുന്ന സ്ഥലങ്ങളിലും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ അണു നശികരണത്തിനുള്ള ടീം ക്രാക്കുംസജ്ജമാണ്.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന കൊവിഡ് അവലോകന യോഗം പദ്ധതികൾക്ക് അംഗികാരം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.എസ്.ജ്യോതിസ് അറിയിച്ചു.
പ്രവർത്തനങ്ങൾ
റിവേഴ്‌സ് ക്വാറൻറൈൻ: വീട്ടിലിരിക്കുന്ന വയോജനങ്ങൾക്കും രോഗികൾക്കും ടെലിമെഡിസിൻ, സൗജന്യ ടെസ്റ്റ്., സഹായ വിലയ്ക്കുള്ള മരുന്നുകൾ,രോഗീപരിചരണം, കൗൺസിലിംഗ്, സൗജന്യ ഭക്ഷണം.
കണ്ടയിൻമെന്റ് സോൺ പദ്ധതികൾ: സൗജന്യ ഭക്ഷണ വിതരണം.
ടെലിമെഡിസിൻ അടക്കമുള്ള വൈദ്യസഹായം.
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ: സൗജന്യ ഭക്ഷണം, കൊവിഡ് ബ്രിഗേഡിലേയ്ക്ക് സന്നദ്ധപ്രവർത്തകരെ ലഭ്യമാക്കൽ, ഇവർക്ക് താമസിക്കാൻ പ്രത്യേക സൗകര്യവും ഭക്ഷണവും.
ക്വാറന്റൈനിൽ കഴിയുന്നവർക്കായിടെലിഫോൺ വഴിയുള്ള കൗൺസിലിംഗ്, ആവശ്യമെങ്കിൽ സൗജന്യ ഭക്ഷണം,
തലോടൽതണ്ണീർമുക്കം
സംസ്ഥാനത്തു തന്നെ ഇത്തരം പദ്ധതി ഇതാദ്യമാണ്.കൊവിഡ് ബാധിതനാകുന്ന വ്യക്തി അനുഭവിയ്ക്കുന്ന മാനസിക പ്രശ്‌നങ്ങളെ അതിജീവിക്കാൻ കൗൺസിലിംഗിനോടൊപ്പം പഞ്ചായത്തിന്റെ വകയായി സാമ്പത്തിക സഹായവും നൽകുന്നുണ്ട്. രണ്ട് മാസക്കാലമാണ് രോഗബാധിതൻ ആശുപത്രിയിലും,വീട്ടിലുമായി കഴിയേണ്ടി വരുക. സാമൂഹികമായും സാമ്പത്തികമായും ഈ കാലയളവുകളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് കൈത്താങ്ങാവുകയാണ് പഞ്ചായത്ത്. ഇതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രത്യേക ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുക.