ആലപ്പുഴ: ഇ.എസ്.ഐ.ആശുപത്രിയിലെ 34 ജീവനക്കാരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ ഡോക്ടറുടെ പ്രാഥമിക സമ്പർക്കപട്ടികയിലുള്ള ജീവനക്കാർക്കായാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി ആഗസ്റ്റ് ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കും.