ചേർത്തല:വയലാറിൽ സി.പി.എം പ്രവർത്തകനു നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം.ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ഇളവംതറചിറ ഷൈജു(40)വിനുനേരെയാണ് ആക്രമണമുണ്ടായത്.വലതു കാലിനും തലക്കും പരിക്കേറ്റ ഷഞജുവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടോടെ മുക്കണ്ണൻ കവലക്ക് സമീപംവെച്ച് നാലുപേരടങ്ങുന്ന സംഘമാണ് അക്രമിച്ചതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.
പ്രദേശത്തെ പരസ്യമദ്യപാനവും കഞ്ചാവ് ഉപയോഗവും ചോദ്യം ചെയ്തതിന്റെ പേരിൽ സംഘത്തിള്ളവരും ഷൈജുവുമായിനേരത്തെ തർക്കമുണ്ടായിരുന്നു ഇതിന്റെ തുടർച്ചയായാണ് അക്രമമെന്നാണ് വിവരം.മാത്രമല്ല പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ വിരോധവും സംഭവത്തിന് പിന്നിലുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രിയോടെ ഇവരെ വിട്ടയച്ചു.അക്രമികളെ അടിയന്തിരമായി പിടികൂടണമെന്ന് സി.പി.എം വയലാർ ലോക്കൽ കമ്മിറ്റി ആവശ്യപെട്ടു.