ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്തിന്റെ ഒന്ന്,14 വാർഡുകളിലായി തിങ്കളാഴ്ച സ്ഥിരീകരിച്ചത് 15 കൊവിഡ്കേസുകൾ.ഇതിനൊപ്പം ഇവിടെ നിരവധി പേരുമായി സമ്പർക്കം പുലർത്തിയ ഒരു ആരോഗ്യപ്രവർത്തകക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം മരിച്ച പട്ടണക്കാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കാണാതിരിക്കൽ ചക്രപാണി(78)ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.മരണശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്.
ചേർത്തല മുനിസിപ്പൽ 30-ാം വാർഡിൽ ഒരു വീട്ടിലെ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു.തെക്കേ അങ്ങാടിയിൽ പഴവർഗകച്ചവടക്കാരനായ ഇവരുമായി നിരവധി പേർക്ക് സമ്പർക്കമുണ്ടായതായാണ് കണ്ടെത്തിയിരിക്കുന്നത്.ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.പട്ടണക്കാട് മൂന്നും തുറവൂർ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരെ ആശുപത്രി യിലേക്കു മാറ്റുന്നതിൽ വീഴ്ചയുണ്ടായതായി വിമർശനമുയർന്നിട്ടുണ്ട്.ഞായറാഴ്ച എഴുപുന്നയിൽ നൂറുപേരിൽ നടത്തിയ അന്റിജൻ പരിശോധനയിൽ എല്ലാവരുടെയും ഫലം നെഗറ്റീവായി.