ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താഴെ പറയുന്ന വാർഡുകളെ കണ്ടെയിൻമെന്റ് സോണിൽ നിന്നൊഴിവാക്കി. ആലപ്പുഴ നഗരസഭയിലെ 1,35,43 വാർഡുകൾ, ചെറിയനാട് (4,7 വാർഡുകൾ), കരുവാറ്റ( നാലാം വാർഡ്), പത്തിയൂർ (12ാം വാർഡ്) , പുളിങ്കുന്ന് (14,15), വള്ളികുന്നം രണ്ടാം വാർഡ്, ആല(13ാം വാർഡ്), ആറാട്ടുപുഴ 2,3,4,5 വാർഡുകൾ ഒഴികെയുള്ള മുഴുവൻ വാർഡുകൾ, തെക്കേക്കര മുഴുവൻ വാർഡുകളും, തൃക്കുന്നപ്പുഴ13,16 വാർഡുകൾ ഒഴികെയുള്ള വാർഡുകൾ, കൃഷ്ണപുരം (2,3) , ദേവികുളങ്ങര(13ാം വാർഡ്) , രാമങ്കരി(9ാം വാർഡ്), പാലമേൽ ഒന്നാം വാർഡ് ഒഴികെയുള്ള മുഴുവൻ വാർഡുകളും ഭരണിക്കാവ്( 5,13) ,താമരക്കുളം1,2,6,7 വാർഡുകൾ ഒഴികെയുള്ള മുഴുവൻ വാർഡുകളും ,നൂറനാട് 9,11 വാർഡുകൾ ഒഴികെയുള്ള മുഴുവൻ വാർഡുകളും എന്നിവയാണ് ഒഴിവാക്കപ്പെട്ടത്.