ആലപ്പുഴ: സംസ്ഥാനത്ത് ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവരും ഒരു ലക്ഷം രൂപയിൽ അധികരിക്കാത്ത വാർഷിക വരുമാനം ഉള്ളവരും കേരള ബാർ കൗൺസിലിൽ 2019 ജൂലായ് ഒന്നിനും 2020 ജൂൺ 30നുമിടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നൽകും.
തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള അപേക്ഷകർ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 20നകം ഡെപ്യൂട്ടി ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.