ആലപ്പുഴ:എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തൊഴിലാളി ഗായക സംഘത്തിന്റെ ഉദ്ഘാടനം വിപ്ലവ ഗായിക പി.കെ.മേദിനി നിർവ്വഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി.ബിനോയ് വിശ്വം എം.പി കാമ്പിശേരി കരുണാകരൻ സ്മാരക പ്രഭാഷണം നടത്തി.എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ.ഉദയഭാനു,ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ,സെക്രട്ടറി ആർ.പ്രസാദ് എന്നിവർ പ്രസംഗിച്ചു.സാംസ്‌കാരിക സബ് കമ്മറ്റി കൺവീനർ പി.ജ്യോതിസ് സ്വാഗതം പറഞ്ഞു.