അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ച വൃദ്ധയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.മാരാരിക്കുളം വടക്ക് കാനാശേരിയിൽ ത്രേസ്യാമ്മയാണ് [60] മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന ത്രേസ്യാമ്മയുടെ കൊവിഡ് ഉറവിടം വ്യക്തമല്ല. ത്രേസ്യാമ്മയുടെ സംസ്കാരം മാരാരിക്കുളം സെന്റ് അഗസ്റ്റിൻ പള്ളിയിൽ വൈദികരുടെ സാന്നിധ്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ വിവിധ വാർഡുകളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഏതാനും രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടർന്ന് വാർഡുകളിൽ അണുനശീകരണം നടത്തി രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റിയിരുന്നു.