ആലപ്പുഴ: കെ.എസ്.എഫ്.ഇ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് വാങ്ങിയ സ്വാബ് പരിശോധയ്ക്കുള്ള മുന്നു മൊബൈൽ വാനുകളുടെ ഫ്ലാഗ് ഓഫ് ഓൺലൈനിലൂടെ മന്ത്രി തോമസ് ഐസക് നിർവഹിച്ചു.
കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്താൻ പുതിയ വാനുകൾ ഏറെ ഉപകരിക്കുമെന്ന് ജില്ല കളക്ടർ എ.അലക്സാണ്ടർ പറഞ്ഞു.
ഡ്രൈവറെ ക്കൂടാതെ ഡോക്ടർക്കും ഒരു ടെക്നിക്കൽ അസിസ്റ്റന്റിനും ഇരിക്കാനും സ്വാബ് ടെസ്റ്റിനുമുള്ള സൗകര്യം മൊബൈൽ വാനിലുണ്ട്.