അമ്പലപ്പുഴ : പുന്നപ്ര പൊലീസ് സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി ആന്റിജൻ ടെസ്റ്റ് നടത്തി. പരിശോധനക്ക് വിധേയരായ 75 പേരുടെയും ഫലം നെഗറ്റിവായത് ആശ്വാസമായി.
ചേർത്തല, കുത്തിയതോട്, ആലപ്പുഴ സൗത്ത് സ്റ്റേഷനുകളിൽ പൊലീസുകാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടന്ന് സ്റ്റേഷനുകൾ അടച്ചിടേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. ഇതേ തുടർന്നാണ് പുന്നപ്ര സ്റ്റേഷനിലെ 46 ഉദ്യോഗസ്ഥർ ,ഒരു ഹോംഗാഡ് , ആലപ്പുഴ നർക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 75 പേർക്ക് ഇന്നലെ രാവിലെ പത്തോടെ പുന്നപ്ര സ്റ്റേഷനിൽ പരിശോധന നടത്തിയത്.