s

 ജില്ലയിൽ ആകെ മരണം 12  നിരീക്ഷണത്തിലിരുന്നയാൾ കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: നാല് കുട്ടികളും 18സ്ത്രീകളും ഉൾപ്പെടെ ഇന്നലെ ജില്ലയിൽ 84പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 691ആയി. കഴിഞ്ഞ ദിവസം മരണമടഞ്ഞ മാരാരിക്കുളം സ്വദേശികളായ രണ്ട് സ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 12ആയി. നിരീക്ഷണത്തിലിരുന്ന പുന്നപ്ര സ്വദേശി ഇന്നലെ ആശുപത്രിയിലേക്ക് പോകും വഴി കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ച 12 പേർ വിദേശത്തു നിന്നും എട്ടു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 62 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 80പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 902 ആയി.

കഴിഞ്ഞ ദിവസം മരിച്ച ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് കാനാശ്ശേരിൽ ത്രേസ്യാമ്മ(അച്ചാമ്മ-62), കാട്ടൂർ തെക്കേത്തൈയ്യിൽ മറിയാമ്മ(80) എന്നിവരുടെപരിശോധനാഫലമാണ് പോസിറ്റീവായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലുതൈക്കൽ വീട്ടിൽ നന്ദകുമാർ(62) ആണ് നിരീക്ഷണത്തിലിരിക്കെ ഇന്നലെ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചു.മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു.

രോഗം സ്ഥിരീകരിച്ചവർ

കിർഗിസ്ഥാനിൽ നിന്നുംഎത്തിയ എരുവ സ്വദേശിനി, ഒമാനിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി, ദമാമിൽ നിന്നും എത്തിയ മാന്നാർ സ്വദേശിനി, സൗദിയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ ചേർത്തല, മാവേലിക്കര,വള്ളികുന്നം സ്വദേശി, മസ്‌കറ്റിൽ നിന്നും എത്തിയ പട്ടണക്കാട് സ്വദേശി, ദുബായിൽ നിന്നും എത്തിയ മുളക്കുഴ സ്വദേശി, ഖത്തറിൽ നിന്നും മാവേലിക്കര സ്വദേശി, സൗത്ത് ആഫ്രിക്കയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി, നൈജീരിയയിൽ നിന്നുമെത്തിയ തെക്കേക്കര സ്വദേശി, ഹൈദരാബാദിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി, മഹാരാഷ്ട്രയിൽ നിന്നും എത്തിയ രണ്ട് പത്തിയൂർ സ്വദേശികൾ, ബാംഗ്ലൂരിൽ നിന്നും എത്തിയ ഹരിപ്പാട്,മുഹമ്മ സ്വദേശി, ചെന്നൈയിൽ നിന്നും എത്തിയ തുറവൂർ സ്വദേശിനിയായ പെൺകുട്ടി, ബാംഗ്ലൂരിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി, രാജസ്ഥാനിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി,

 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള അഞ്ച് കായംകുളം സ്വദേശികൾ, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് ചന്തിരൂർ സ്വദേശികളും ഒരു പട്ടണക്കാട് സ്വദേശിയും, എഴുപുന്നയിലെ സീ ഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിനി, ആലപ്പുഴയിലെ പൊലീസ് ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ച ആലപ്പുഴ സ്വദേശി, നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ സമ്പർക്ക പട്ടികയിലുള്ള രണ്ട് വള്ളികുന്നം സ്വദേശികൾ, പുന്നപ്ര സ്വദേശിയായ ആൺകുട്ടി, അർത്തുങ്കൽ സ്വദേശിനി, പട്ടണക്കാട് സ്വദേശി, ചെട്ടികാട് സ്വദേശി, രണ്ട് പുന്നപ്ര സ്വദേശിനി, അർത്തുങ്കൽ ആറ് സ്വദേശി, ചേർത്തല സ്വദേശി, നാല് ആലപ്പുഴ സ്വദേശിനി, ഒരു സ്വദേശി, രണ്ട് ചന്തിരൂർ സ്വദേശി, പാതിരപ്പള്ളി സ്വദേശിനി, ആലപ്പുഴ സ്വദേശിയായ ആൺകുട്ടിയും പെൺകുട്ടിയും, ചെട്ടിക്കാട് ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ച 27 ചെട്ടിക്കാട് സ്വദേശികൾ. നൂറനാട് സ്വദേശിനി, പാണാവള്ളി സ്വദേശിനി എന്നിവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ ആകെ-6641

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ :321

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ : 58

ആലപ്പുഴ ജനറൽ ആശുപത്രിയിൽ : 5

 കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ :218, പി.എം.എച്ച്:60, സി.ഇൻ.എൻ.ടി:31.