വള്ളികുന്നം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് വള്ളികുന്നം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ ഊട്ടുപുരയുടെ ഭാഗമായി ചൂനാട് ജംഗ്ഷന് സമീപം ഒരേക്കർ സ്ഥലത്ത് ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം ഊട്ടുപുര സംഘാടക സമിതി ചെയർമാൻ മഠത്തിൽ ഷുക്കൂർ നിർവഹിച്ചു. .വഴുതനം,പയർ, പാവയ്ക്ക, പച്ചമുളക് തുടങ്ങിയവയാണ് വിളവെടുത്തത് ഊട്ടുപുരയുടെ സംഘാടകസമിതിയിലെ 30 ഓളം വരുന്ന യുവാക്കളാണ് കൃഷിക്ക് നേതൃത്വം നൽകിയത് .ജി.രാജീവ് കുമാർ, മീനുണ്ടിവ് .ലിബിൻഷാ, ഷമീർ പാലപ്പള്ളി, വിഷ്ണു മംഗലശ്ശേരി, നിയാസ് നാസർ തുടങ്ങിയവർ പങ്കെടുത്തു.