coirfed

ആലപ്പുഴ: കൊവിഡ് ചികിത്സക്കായി സർക്കാർ നിർദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ആവശ്യമായ കൊവിഡ് കെയർ മെത്തകൾ കയർഫെഡ് വിതരണം ചെയ്യും. കയർഫെഡ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് കൊവിഡ് കെയർ മെത്തകൾ വാങ്ങാൻ അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
50,000 മെത്തകളാണ് കയർഫെഡാണ് വിതരണം ചെയ്യുക. കൊവിഡ് ആശുപത്രികളിലും ഐസൊലേഷൻ സെന്ററുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഉപയോഗിക്കാവുന്ന പ്രത്യേകതരം കൊവിഡ് കെയർ മെത്തകൾ കയർഫെഡ് രൂപകല്പന ചെയ്ത് 50 ശതമാനം വിലക്കുറവിൽ വിപണിയിൽ ഇറക്കിയിട്ടുണ്ട്. 72"x36"X1", 72"x30"X1" എന്നീ സൈസിലുള്ള മെത്തകൾക്ക് യഥാക്രമം 800, 700 രൂപയാണ് വില. സർക്കാർ ഉത്തരവ് പ്രകാരം 10 ശതമാനം ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്.

കയർഫെഡ് ഇരുപതിനായിരം കൊവിഡ് കെയർ മെത്തകൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾക്ക് നൽകി. മുപ്പതിനായിരം മെത്തകൾ കൂടി കയർഫെഡിന്റെ ആലപ്പുഴയിലുള്ള ഫാക്ടറിയിൽ വിതരണത്തിന് തയ്യാറായിട്ടുണ്ട്. കേരളത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന കയർഫെഡിന്റെ വിപണനശാലകൾ വഴി ഈ മെത്തകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്മെന്ന് കയർഫെഡ് ചെയർമാൻ അഡ്വ. എൻ.സായികുമാർ പറഞ്ഞു. ഫോൺ: 8281009840, 8281009817