ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്രയും വേഗം മെഡിക്കൽ ഓഫീസറെ നിയമിക്കുകയും പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യണമെന്ന് ബി.ജെ.പി ആര്യാട് വെസ്റ്റ് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വിഷ്ണു അദ്ധ്യഷത വഹിച്ചു. ബി ജെ പി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് സജി പി.ദാസ്, വെസ്റ്റ് മേഖല ജനറൽ സെക്രട്ടറി സന്തോഷ് പാതിരപ്പള്ളി,കെ.ജി.പ്രകാശൻ എന്നിവർ സംസാരിച്ചു