ആലപ്പുഴ : കൊവിഡ് 19 പ്രതിരോധപ്രവർത്തനവുമായി ബന്ധപ്പെട്ട് കായംകുളം, അമ്പലപ്പുഴ,ചേർത്തല എന്നീ മണ്ഡലങ്ങളുടെ അവലോകനയോഗം എം.എൽ.എ മാരെ പങ്കെടുപ്പിച്ച് നാളെ വൈകിട്ട് മൂന്നിന് കളക്‌ട്രേറ്റ് ഹാളിൽ നടക്കുമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ചെങ്ങന്നൂർ, മാവേലിക്കര, അരൂർ മണ്ഡലങ്ങളുടെയോഗം തൊട്ടടുത്ത ദിവസങ്ങളിൽ നടക്കും. ആലപ്പുഴ,ഹരിപ്പാട്,കുട്ടനാട് മണ്ഡലങ്ങളുടെ യോഗം മന്ത്രി തോമസ് ഐസക്കിന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും സൗകര്യാർത്ഥം നടത്തുമെന്ന് മന്ത്രി അറിയിച്ചു.