ആലപ്പുഴ: മദ്യവിൽപ്പന നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയൻ ദർശനവേദി, കേരള പ്രദേശ് മദ്യവിരുദ്ധസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ ഭാരവാഹികളും പ്രധാന പ്രവർത്തകരും ഉപവാസം സംഘടിപ്പിച്ചു. നിയമങ്ങൾക്ക് വിധേയമായി സ്വഭവനങ്ങളിലാണ് രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന ഉപവാസം നടത്തിയത്. ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ പുന്നപ്രയിൽ ഉപവസിച്ചു.