ആലപ്പുഴ : കൊവിഡ്‌ ബാധിച്ച് മരിക്കുന്ന സഭാംഗങ്ങളുടെ മൃതദേഹങ്ങൾ തങ്ങളുടെ അധീനതയിൽപ്പെട്ട പ്രദേശങ്ങളിൽ ദഹിപ്പിക്കാൻ തയ്യാറാണെന്നും അവരുടെ ചിതാഭസ്മം കല്ലറയിൽ നിക്ഷേപിക്കുമെന്നുമുള്ള ആലപ്പുഴ രൂപതയുടെ പ്രഖ്യാപനം മാനവികതയുടെ ഉത്തമരൂപമാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
സ്വന്തം വീട്ടുകാരോ, നാട്ടുകാരോ രോഗം മൂലം മരിക്കുമ്പോൾ സംസ്‌കരിക്കാൻ അനുവദിക്കാതെ ക്രൂരവും മനുഷ്യത്വരഹിതവുമായി പെരുമാറുന്നത് കേരളം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ആലപ്പുഴ രൂപതയുടെ മഹത്തായ ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ആലപ്പുഴ ബിഷപ്പിനോട് നാട് കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.