ചാരുംമൂട്: സ്വർണ കളളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി താമരക്കുളം പടിഞ്ഞാറ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് കാർഡ് കാമ്പയിൻ നടത്തി. ഏരിയകമ്മിറ്റി പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ വി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. ബിജെപി മാവേലിക്കര മണ്ഡലം വൈസ് പ്രസിഡൻറ് രാജമ്മ ഭാസുരൻ, മണ്ഡലം കമ്മിറ്റി അംഗം പ്രസാദ് ചത്തിയറ, ജനറൽ സെക്രട്ടറി ആനന്ദ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുനിത, രാജി , പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.