ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ഇടക്കുന്നം 306ാം നമ്പർ ശാഖാ യോഗം വക ഗുരുമന്ദിരം കല്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മുൻ ശാഖാ സെക്രട്ടറി മുരളി ഗുരുവായൂരിനെ ആർഎസ്എസുകാരാനായി ചിത്രീകരിച്ച് നടത്തുന്ന പ്രചരണത്തിൽ സേവാ ഭാരതി നൂറനാട് യൂണിറ്റ് പ്രതിഷേധിച്ചു. ഇടക്കുന്നത്തെ സജീവ കോൺഗ്രസ് പ്രവർത്തകനും , ഐ എൻ ടി യു സി മെമ്പറുമായ മുരളീധരനെ സംഘപരിവാർ പ്രവർത്തകനായി ചിത്രീകരിച്ച് കേസന്വേഷണത്തിനെ വഴിതിരിക്കാൻ സി പി എം ശ്രമിക്കുകയാണെന്ന് സേവാ ഭാരതി ഭാരവാഹികൾ പറഞ്ഞു.

സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തി ഗുരുക്ഷേത്ര ആക്രമണത്തിലെ ഗൂഢാലോചന ഉൾപ്പടെ പുറത്ത് കൊണ്ടുവരണമെന്നും സേവാഭാരതി ആവശ്യപ്പെട്ടു .