ചേർത്തല:കടക്കരപ്പള്ളിയിൽ കൊവിഡ് രോഗവ്യാപനം ഭീതിപരത്തുന്നു.കടക്കരപ്പള്ളി ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററിലേയ്ക്കാണെന്നാണ് സൂചന.ഇതുവരെ 50 പേർക്കാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗം സ്ഥിരീകരിച്ചത്. തീരപ്രദേശമായ ഒന്ന്,14 വാർഡുകളിലാണ് രോഗികൾ ഏറെയും.പ്രാഥമിക സമ്പർക്ക പട്ടികയിലുൾപ്പെട്ട നൂറുകണക്കിന് പേരുടെ പരിശോധന ഇനിയും നടക്കാനുള്ളതിനാൽ ഗ്രാമം ആശങ്കയിലാണ്.ഇവിടെ നിയന്ത്റണങ്ങൾ മറികടന്ന് ആളുകൾ കൂട്ടം കൂടുന്നതും കറങ്ങിനടക്കുന്നതും ആരോഗ്യവകുപ്പിനെയും പൊലീസിനെയും കുഴപ്പിക്കുന്നുണ്ട്.കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.നിയന്ത്റണത്തിന്റെ ഭാഗമായി തീരപ്രദേശവുമായി മ​റ്റു പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്നാം വാർഡിലെ ബണ്ട് പാലം പൊലീസും ജനപ്രതിനിധികളും ചേർന്ന് അടച്ചു.ബുധനാഴ്ച ഒ​റ്റമശേരിയിൽ 200 പേരെ പരിശോധനക്ക് വിധേയമാക്കും.
ആരോഗ്യ പ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കടക്കപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും കടുത്ത നിയന്ത്റണങ്ങൾ ഏർപ്പെടുത്തി

.