ambala

അമ്പലപ്പുഴ: സ്രവപരിശോധനക്കായി ബൈക്കിൽ പോയ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ പുത്തൻ പറമ്പിൽ നന്ദനൻ (64) ആണ് മരിച്ചത്.ഇന്നലെ രാവിലെ 10.30 ഓടെ പറവൂർ പടിഞ്ഞാറായിരുന്നു സംഭവം. 20 ന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നന്ദനൻ എത്തിയ സമയം ഒരു കോവിഡ് ബാധിതനും ഇവിടെയെത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്വാറന്റെെനിൽ പോകാൻ ആരോഗ്യ വകുപ്പു നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന നന്ദനൻ ഇന്നലെ വീണ്ടും സ്രവ പരിശോധനക്കായി മറ്റൊരാൾക്കൊപ്പം പോകുമ്പോഴാണ് കുഴഞ്ഞു വീണത്. സ്രവം പരിശോധനക്കായി ശേഖരിച്ച ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: മഹിളാമണി. മക്കൾ: നയന, നന്ദന.