തുറവുർ: തുറവൂർ 935-ാം നമ്പർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹോമിയോ പ്രതിരോധ മരുന്ന് അംഗങ്ങൾക്കും ഇടപാടുകാർക്കും സൗജന്യമായി വിതരണം ചെയ്തു.കുത്തിയതോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ വിതരണം ഉദ്ഘാടനം ചെയ്തു കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് എ. നന്ദകുമാർ അദ്ധ്യക്ഷനായി. ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രൊഫ.ഡോ. കരംചന്ദ്, വാർഡ് അംഗം കെ. ധനേഷ് കുമാർ, ബാങ്ക് സെക്രട്ടറി എൽ.ദയാനാഥൻ തുടങ്ങിയവർ പങ്കെടുത്തു.