ഒരു കുടുംബത്തിലെ ഏഴു പേർക്ക് കൊവിഡ്
ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 16-ാംവാർഡ് തിരുവിഴയിൽ മത്സ്യതൊഴിലാളി കുടുംബത്തിലെ ഏഴുപേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ താലൂക്കിന്റെ തെക്കൻ തീരപ്രദേശം ഭീതിയിൽ.അർത്തുങ്കൽ ഉൾപ്പെടുന്ന തീരം ഇതോടെ കടുത്ത ജാഗ്രതയിലായി.വടക്കൻ മേഖലയിൽ അരൂരിൽ അഞ്ചും കുത്തിയതോട്ടിൽ ആറും പട്ടണക്കാട്ട് മൂന്നും തുറവൂരിൽ രണ്ടും പേർക്കുംരോഗം സ്ഥിരീകരിച്ചു.
താലൂക്കിലെ എട്ടു പഞ്ചായത്തുകളെ ( ചില വാർഡുകൾ ഒഴിച്ച് ) കണ്ടെയിൻമെന്റ് സോണിൽ നിന്നൊഴിവാക്കിയെങ്കിലും ചേർത്തല നഗരത്തെ ഒഴിവാക്കിയിട്ടില്ല.നിയന്ത്റണങ്ങളോടെ നഗരത്തിൽ ഇളവനുവദിക്കണമെന്ന് നഗരസഭ ചെയർമാൻ വി.ടി.ജോസഫ് ആവശ്യപ്പെട്ടു.