അമ്പലപ്പുഴ: വാഹനാപകടത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാടയ്ക്കൽ സ്വദേശിയായ 44 കാരന് കൊവിഡ് സ്ഥിരീകരിച്ചു. 26ന് വണ്ടാനം ഭാഗത്തു വെച്ച് വൈകിട്ട് 5-30 ഓടെ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്..തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ കൊവിഡ് വാർഡിലേക്കു മാറ്റി.അത്യാഹിത വിഭാഗത്തിലും, വാർഡിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ ഉൾപ്പടെയുള്ള 10 ഓളം ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന രോഗികളെയും നിരീക്ഷണ വാർഡിലേക്കു മാറ്റി.വാർഡ് അണുവിമുക്തമാക്കി.