ആലപ്പുഴ: കൊവിഡ് ശക്തമായ സാഹചര്യത്തിൽ ഓണക്കാലത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ കാർഡ് ഉടമകൾക്കും പത്ത് കിലോ അരിയും പലചരക്ക്, പച്ചക്കറി സാധനങ്ങളും റേഷൻകടകൾ വഴി സൗജന്യമായി വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഗുരുധർമ്മ പ്രചരണസഭ ആലപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എം.ജയസേനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി.കമലാസൻ, വി.വി.ശിവപ്രസാദ്, എം.ഡി.സലിം, എം.കെ.നരേന്ദ്രൻ, കെ.പി.ഹരിദാസ്, കെ.രഘു എന്നിവർ സംസാരിച്ചു.