ഹരിപ്പാട്: കാർഗിൽ വിജയദിവസം എക്സ് സർവീസ് ലീഗ് ചിങ്ങോലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ധീരജവാൻ ചേപ്പാട് രാധാകുമാറിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് ആർ.സി പിള്ള, സെക്രട്ടറി ബിജു പുത്തൻപുരയിൽ, ഒാർഗനൈസിംഗ് സെക്രട്ടറിമാരായ ശശി.കെ, അമ്പിളി കുമാർ, യുണിറ്റ് മുൻ സെക്രട്ടറി പന്മകുമാർ.ജെ, യുണിറ്റ് അംഗങ്ങളായ അനിൽ കുമാർ.പി, തോമസ് ബേബി, അനിൽകുമാർ.പി, മഹിളാ വിംഗ് പ്രസിഡന്റ് സുഗതകുമാരി, വൈസ് പ്രസിഡന്റ് സുപ്രീത ബിജു, യുണിറ്റ് അംഗം ശശികുമാരി എന്നിവർ പങ്കെടുത്തു.