ആലപ്പുഴ:വീയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 9, പുന്നപ്ര നോർത്ത് (1, 2, 13, വാർഡ് 11,17 എന്നിവയുടെ സ്‌കൂട്ടർ ഫാക്ടറി റോഡിനു പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശങ്ങൾ, ചെറിയനാട്-വാർഡ് 8 ) എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവായി.
സമ്പർക്കം വഴിയുളള രോഗ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിൽ ഒഴിച്ചു കൂടാനാവാത്ത കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കാവൂ എന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക. തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം.