ആലപ്പുഴ:കാവുങ്കൽ- വളവനാട് റോഡിൽ പുളിക്കൽ ജംഗ്ഷനിൽ നിന്നും തെക്കോട്ടുള്ള റോഡും, മണ്ണഞ്ചേരി -കലവൂർ റോഡിൽ അമ്പലമുക്കിൽ നിന്നും വടക്കോട്ടുള്ള റോഡും നവീകരിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള വാഹന ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.