ആലപ്പുഴ: ഇന്നലെ ജില്ലയിൽ 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു മരണവുമുണ്ടായി.ചെങ്ങന്നൂരിൽ താമസിക്കുന്ന തിരുനെൽവേലി സ്വദേശി ദീനോലിയാണ് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഏഴുദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം ആറായി.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽഒരാൾ വിദേശത്തുനിന്നും ഒരാൾ ഹൈദരാബാദിൽ നിന്നുമാണ് എത്തിയത്.32 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗബാധ.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല . എന്നിവർക്കാണ് രോഗം ബാധിച്ചത്. ബഹറിനിൽ നിന്നും എത്തിയ 52 വയസുള്ള പാലമേൽ സ്വദേശി.,ഹൈദരാബാദിൽ നിന്നും എത്തിയ 54 വയസ്സുള്ള ദേവികുളങ്ങര സ്വദേശി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ. 3&4 ചെട്ടിക്കാട് ക്ലസ്റ്റർ രോഗം സ്ഥിരീകരിച്ച രണ്ട് കാട്ടൂർ സ്വദേശികൾ. 5. 32 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി. 6. 28 വയസ്സുള്ള എഴുപുന്ന സ്വദേശി. 7. 22 വയസ്സുള്ള പാണാവള്ളി സ്വദേശി. 8. തുറവൂർ സ്വദേശിനിയായ പെൺകുട്ടി. 9. 44 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി .10.42വയസുള്ള തുറവൂർ സ്വദേശി .11.40വയസുള്ള പട്ടണക്കാട് സ്വദേശി .12-15.ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള 4കുത്തിയതോട് സ്വദേശികൾ . 16.47വയസുള്ള പട്ടണക്കാട് സ്വദേശി . 17.48വയസുള്ള പട്ടണക്കാട് സ്വദേശി . 18.32വയസുള്ള കുത്തിയതോട് സ്വദേശി . 19.34വയസുള്ള പുന്നപ്ര സ്വദേശിനി .20-25). ആറ് പാണാവള്ളി സ്വദേശികൾ -പെൺകുട്ടി ,27,21,74,52വയസുള്ള സ്ത്രീകൾ ,57വയസുള്ള പുരുഷൻ 26-34). ഒമ്പത് പള്ളിപ്പുറം സ്വദേശികൾ (40,63,32വയസുള്ള സ്ത്രീകൾ,3ആൺകുട്ടികൾ,68,35,55, വയസുള്ള പുരുഷന്മാർ) 35-.52 വയസുള്ള പാലമേൽ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല . .

............................


# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 6952

# ആലപ്പുഴ മെഡി.ആശുപത്രിയിൽ:333

# ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ: 51

# ആലപ്പുഴ ജനറൽ ആശുപത്രിയിൽ: 5

# കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ:225

.......................................


# കേസുകൾ 107, അറസ്റ്റ് 93

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇന്നലെ ജില്ലയിൽ 107 കേസുകളിൽ 93 പേരെ അറസ്റ്റുചെയ്തു. 13 വാഹനങ്ങൾ പിടിച്ചെടുത്ത് 13400 രൂപ ഈടാക്കി. മാസ്‌ക് ധരിക്കാത്തതിന് 124 ഉം സാമൂഹിക അകലം പാലിക്കാതിരുന്നതിന് 16ഉം ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിന് രണ്ടും, കണ്ടെയിൻമെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ സമയക്രമം പാലിക്കാതിരുന്നതിന് അഞ്ചും കണ്ടെയിന്മെന്റ് സോണിലൂടെ യാത്രചെയ്തതിന് ഒൻപതും നിരോധിത മേഖലയിൽ മത്സ്യവില്പന നടത്തിയതിന് മൂന്നും നിരോധിത മേഖലയിൽ മത്സ്യബന്ധനത്തിന് വള്ളം ഇറക്കിയതിന് രണ്ടും കേസുകളും രജിസ്റ്റർ ചെയ്തു.