ആലപ്പുഴ:കൃഷിമന്ത്റി വിളിപ്പുറത്ത് എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്റി വി.എസ്. സുനിൽകുമാർ ആഗസ്​റ്റ് അഞ്ചിന് വൈകിട്ട് 3 മുതൽ കർഷകരുമായി നേരിട്ട് സംസാരിക്കും. പരിപാടി കാർഷിക വിവര സങ്കേതത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യും. 18004251661 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരിൽ സന്ദേശം അയച്ചോ കർഷകർക്ക് മന്ത്റിയുമായി സംവദിക്കാം.