അരുർ:അരൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്യാസ് ശ്മശാനം പ്രവർത്തിപ്പിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം ലഭിക്കും. എല്ലാ ദിവസവും പ്രവൃത്തി സമയങ്ങളിൽ ജോലി ചെയ്യാൻ സന്നദ്ധരാവണം. പ്രായപരിധി 40 വയസ് . അരൂർ ഗ്രാമപഞ്ചായത്തിലുള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 4 വൈകിട്ട് 5 മണിക്കകം ഇ-മെയിൽ മുഖേനയോ (aroorgp@gmail.Com), നേരിട്ടോ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0478-2872234.