ചാരുംമൂട് : അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ച നൂറനാട് ലെപ്രസി സാനിട്ടോറിയം ആശുപത്രിയിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. 135 പേരെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കി. സാനിട്ടോറിയം ഹൗസ് വാർഡിൽ കഴിഞ്ഞിരുന്ന 75 കാരിയായ അന്തേവാസിക്കാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെയും രണ്ട് ഡോക്ടർമാരും ജീവനക്കാരുമടക്കം 135 പേരുടെ സ്രവ സാമ്പിൾ ശേഖരിച്ചത്. ഇതിൽ 51 പേർക്ക് ആർ.റ്റി.പി.സി.ആർ ടെസ്റ്റും 84 പേർക്ക് റാപ്പിഡ് ടെസ്റ്റുമാണ് നടത്തിയത്. റാപ്പിഡ് ടെസ്റ്റ് നടത്തിയ 84 പേരുടെയും ഫലം നെഗറ്റീവാണ്. പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെടെയുള്ള 51 പേരുടെ പരിശോധന ഫലം അടുത്ത ദിവസങ്ങിൽ ലഭിക്കും. സമ്പർക്കപ്പട്ടികയിലുള്ള അന്തേവാസികളെ സാനിട്ടോറിയത്തിൽ നേരത്തേ സഞ്ജമാക്കിയിരുന്ന രണ്ട് ഐസൊലേഷൻ വാർഡുകളിലായി ക്വാറന്റയിൻ ചെയ്തിരിക്കുകയാണെന്ന് സൂപ്രണ്ട് ഡോ.പി.വി.വിദ്യ പറഞ്ഞു.മൂന്ന് ഡോക്ടന്മാരും ജീവനക്കാരും ഉൾപ്പെടെ 63 പേരാണ് ക്വാറന്റയിനിലുള്ളത്. ഇന്നലെ പാലമേൽ പഞ്ചായയത്തിലുള്ള 52 കാരനായ വ്യക്തിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.