ചേർ​ത്ത​ല:താ​ലൂ​ക്കി​ന്റെ വ​ട​ക്കൻ തീ​ര​മാ​യ ക​ട​ക്ക​ര​പ്പ​ള്ളി​ക്ക് പു​റ​മെ പെ​രു​മ്പ​ള​ത്തും പാ​ണാ​വ​ള്ളി​യി​ലും പ​ള​ളി​പ്പു​റ​ത്തും പു​തി​യ സ​മ്പർ​ക്ക രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക​യ്​ക്കി​ട​യാ​ക്കി.ക​ന​ത്ത മ​ഴ പ്ര​തി​രോ​ധ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കും പ​രി​ശോ​ധ​ന​യ്​ക്കും വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.
ക​ട​ക്ക​ര​പ്പ​ള്ളി​യിൽ 75 പേർ​ക്കു ന​ട​ത്തി​യ ആന്റി​ജൻ പ​രി​ശോ​ധ​ന​യിൽ 10 പേ​രു​ടെ ഫ​ലം പോ​സി​റ്റീ​വാ​യി.ഇ​തോ​ടെ ഇ​വി​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 58 ആ​യി.25 പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന​യും ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ണ്ട്.ഇ​ന്ന് ക​ട​ക്ക​ര​പ്പ​ള്ളി ത​ങ്കി​യിൽ 100 പേർ​ക്കു​കൂ​ടി ആന്റി​ജൻ പ​രി​ശോ​ധ​ന ന​ട​ത്തും.ര​ണ്ടാം വാർ​ഡിൽ റേ​ഷൻ വ്യാ​പാ​രി​ക്ക് പോ​സി​റ്റീ​വാ​യ​തി​നെ തു​ടർ​ന്ന് റേ​ഷൻ വാ​ങ്ങി​യ​വ​രെ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്.
ക​ണ്ടെ​യ്ൻ​മെന്റ് സോ​ണിൽ നി​ന്നു ഇ​ള​വു​കി​ട്ടി​യ പെ​രു​മ്പ​ള​ത്ത് ആന്റി​ജൻ പ​രി​ശോ​ധ​ന​യിൽ 11 പേർ​ക്കു രോ​ഗം ക​ണ്ടെ​ത്തി.ഇ​തി​നൊ​പ്പം പാ​ണാ​വ​ള്ളി​യിൽ ഒ​രു വീ​ട്ടി​ലെ ആ​റു പേർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.പ​ള്ളി​പ്പു​റ​ത്ത് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി 10 പേർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച വാർ​ഡു​കൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.ഇ​വി​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.