mannar-uit

മാന്നാർ: കേരള യൂണിവേഴ്സിറ്റിയുടെ ഭാഗമായി പ്രവർത്തിക്കുന്ന മാന്നാർ യു ഐ ടി യിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ തൃപ്പെരുന്തുറ ഗവ. യു പി സ്കൂളിലെ നിർദ്ധന കുട്ടികൾക്ക് ടിവി വിതരണം നടത്തി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. അജികുമാർ പ്രഥമാദ്ധ്യാപിക റെജീനക്ക് ടിവി കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ കെ പി ശരത്ചന്ദ്രൻ അധ്യക്ഷനായി. പഠനോപകരണങ്ങളും മാസ്ക്ക് വിതരണവും പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിൽ നിർവഹിച്ചു. ഡോ. പി രാജേന്ദ്രൻനായർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ എസ് അശ്വതി, ജി രമ്യമോൾ എന്നിവർ പ്രസംഗിച്ചു.