മാന്നാർ:നൻമകൾ നിറഞ്ഞ ഒരു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് മാന്നാർ എമർജൻസി റെസ്‌ക്യു ടീം
'മെർട്ട്' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ നല്ലൊരു കൂട്ടായ്മയ്ക്ക് പകരം വയ്ക്കാൻ മാന്നാറിൽ മറ്റൊന്നുമില്ല.
വാഹനാപകടങ്ങളിൽപ്പെട്ട് ആരും തിരിഞ്ഞുനോക്കാതെ റോഡിൽ പൊലിയുന്ന ജീവനുകൾക്ക് തുണയേകാനാണ് മെർട്ട് തുടങ്ങിയത്. പൊലീസ്, ഫയർ ഫോഴ്‌സ്, ആരോഗ്യവകുപ്പ്, ഗ്രാമപഞ്ചായത്ത് സംവിധാനങ്ങളുമായി ചേർന്നാണ് മെർട്ടിൻറ്റെ പ്രവർത്തനം.'മെർട്ട് രക്തദാന സേന എന്ന' എന്നപേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 'മെർട്ട് ഇൻഫോ ഗ്രൂപ്പ്' എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വരുന്ന വിവരങ്ങൾ അനുസരിച്ചാണ് മെർട്ടിന്റെ പ്രവർത്തനം.
കൊവിഡിൻറ്റെ തുടക്കത്തിൽ മെർട്ട് സംഘാംഗങ്ങളും സന്നദ്ധ സേനയും ചേർന്നായിരുന്നു മാന്നാറിലും പരിസര പ്രദേശങ്ങളിലും അണുനശീകരണം നടത്തിയത്. ഒരു വർഷത്തിനിടെ മെർട്ടിന്റെ പ്രവർത്തനങ്ങൾക്ക് ഹരിപ്പാട് എമർജൻസി റെസ്‌ക്യു ടീം, പരുമല സിൻഡസ് മോസ് സ്കൂൾ, സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷൻ എന്നിവടങ്ങളിൽ ആദരം ലഭിച്ചിട്ടുണ്ട്. രഘുധരൻ [പ്രസിഡന്റ്], പി.ജെ. അൻഷാദ് [സെക്രട്ടറി], ഷിനാജ് [ട്രഷറർ], രാജീവ് പരമേശ്വരൻ [രക്ഷാധികാരി] എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന മുന്നോട്ടു നീങ്ങുന്നത്.