അരുർ: നിലയ്ക്കാത്ത മഴയിൽ അരൂർ മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങി. ഇടറോഡുകളിൽ വെള്ളക്കെട്ട് അതിരൂക്ഷമാണ്. കായലുകളിലും മറ്റ് ജലാശയങ്ങളിലും വെള്ളം ക്രമാതീതമായി പൊങ്ങി. പെരുപറംമ്പ്, ഓതിക്കൻ പറംമ്പ്, വെളിപറമ്പ്, ആറ്റുപുറം ചന്തിരൂർ, ലക്ഷംവീട് ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.എഴുപുന്ന റെയിൽവെ സ്റ്റേഷന് സമീപം താമസിക്കുന്ന പഴങ്ങാട്ട് ശശിയുടെ വീട് ശക്തമായ മഴയിൽ തകർന്ന് വീണു .