മാന്നാർ : മാന്നാർ - പാണ്ടനാട് - ചെങ്ങന്നൂർ റോഡിൽ മിത്രമഠം ജംഗ്ഷന് സമീപം റോഡിലെ കുഴി അപകടഭീഷണിയുയർത്തുന്നു. 2018 ലെ പ്രളയത്തിന് ശേഷം അത്യാധുനികരീതിയിൽ നിർമ്മിച്ച റോഡാണിത്. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. അധികാരികൾ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും, ഔട്ടോറിക്ഷാ തൊഴിലാളികളും ആവശ്യപ്പെട്ടു.