പൂച്ചാക്കൽ: കൊവിഡ് വ്യാപനം രൂക്ഷമായിട്ടുള്ള അരൂർ മണ്ഡലത്തിൽ ടെസ്റ്റുകൾ കൂടുതലായി നടത്താത്തത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി.അരൂർ നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു.

28 ന് പള്ളിപ്പുറം പഞ്ചായത്തിലെ 14-ാം വാർഡിൽ രോഗം സ്ഥിരീകരിച്ച 2 പേരെ ആശുപത്രിയിലേക്കോ കോവിഡ് കെയർ സെന്ററിലേക്കോ മാറ്റാതെ വീടുകളിലേക്ക് പറഞ്ഞയച്ച ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടി അപലപനീയമാണ്.

രോഗവ്യാപനം കൂടുതലായുള്ള പെരുമ്പളം,പാണാവള്ളി, തൈക്കാട്ടുശ്ശേരി പോലുള്ള പഞ്ചായത്തുകളെ കണ്ടെയിൻമെന്റ്സോണുകളിൽ നിന്ന് ഒഴിവാക്കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സർക്കാരും ബന്ധപ്പെട്ട അധികാരികളും വ്യക്തമാക്കണമെന്ന്

മണ്ഡലം വെബിനാർ യോഗത്തിൽ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് തിരുനല്ലൂർ ബൈജു അദ്ധ്യക്ഷനായി. അഡ്വ. ബി ബാലാനന്ദ്,സി .മധുസൂദനൻ ,പി.കെ. ഇന്ദുചൂഡൻ ,അഡ്വ. പി കെ ബിനോയ്, എം. വി. രാമചന്ദ്രൻ ,സി.എ. പുരുഷോത്തമൻ,ശ്രീദേവി വിപിൻ, ടി.സജീവ് ലാൽ, വിമൽരവീന്ദ്രൻ, മിഥുൻലാൽ,സി.ആർ. രാജേഷ്, കെ.കെ.സജീവൻ തുടങ്ങിയവർ സംസാരിച്ചു