എടത്വാ: തലവടി പഞ്ചായത്ത് 11ാംവാർഡിൽ എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്ലസ് ടു വിൽ പാർവ്വതി എസ്. കൈമൾ, എസ് എസ് എൽ സി യിൽ ദേവിക രാജ്, തലവടി ഗവ: ഹൈസ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ സാന്ദ്രാ പ്രസാദ് ബാബു എന്നിവരെയാണ് ആദരിച്ചത്. ചക്കുളത്തുകാവ് മാതൃവേദി പ്രസിഡന്റ് രാജി അന്തർജ്ജനം വിദ്യാർത്ഥിനികളുടെ വീട്ടിലെത്തി ഉപഹാരം നൽകി. പഞ്ചായത്ത് അംഗം അജിത്ത് കുമാർ, ദിവ്യ ഗായത്രി എന്നിവർ പങ്കെടുത്തു.