subhiksha

കുട്ടനാട് : രാമങ്കരി സർവ്വീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ബാങ്ക് പുരയിടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.അശോകൻ നിർവ്വഹിച്ചു. ബോർഡ് അംഗങ്ങളായ കെ.കെ.ജോസഫ് കരുവേലിത്തറ, നീലകണ്ഠപിള്ള പത്മനിവാസ് എന്നിവരെ അനുമോദിച്ചു. പ്രസിഡന്റ് ജോബി തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനീഷ്കുമാർ, ഭരണസമിതി അംഗങ്ങളായ ജയചന്ദ്രകുമാർ, ജിജോ വാലേക്കളം, എൻ.ഐ.തോമസ്, പ്രദീഷ് കുമാർ, പി.ജി.അശോക് കുമാർ, മഞ്ചു രാജപ്പൻ, തങ്കമ്മ ഈപ്പൻ, ലീലാമ്മ മാത്യു, സി.പി.ജോർജ്ജുകുട്ടി, ജേക്കബ് കെ.എം. എന്നിവർ പങ്കെടുത്തു.