അമ്പലപ്പുഴ: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു ഒരാൾക്ക് പരിക്കേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് കുറവൻതോട് പള്ളി വെളിയിൽ ഹാമിദ് കുഞ്ഞിന്റെ വീട്ടിലെ അടുക്കളയിൽ വെച്ചിരുന്ന സിലിണ്ടറാണ് പാചകം ചെയ്യുന്നതിനിടെ ബുധനാഴ്ച രാവിലെ എട്ടരയോടെ പൊട്ടിത്തെറിച്ചത്.. ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു.രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഹമീദ് കുഞ്ഞിന്റെ മകളുടെ ഭർത്താവ് ഹാരിസിന്(45) പരിക്കേറ്റു.ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ചയാണ് ഈ സിലിണ്ടർ അടുപ്പുമായി ഘടിപ്പിച്ചത്. ഫ്രിഡ്ജ്, മിക്സി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും കത്തി നശിച്ചു. 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമീപവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സാണ് തീ അണച്ചത്